കൊല്‍ക്കത്ത: പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്കിയ ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഐഎഎഫ് എന്നതിന് ഇന്ത്യാസ് അമേസിങ് ഫൈറ്റേഴ്സ് എന്നും കൂടി അര്‍ത്ഥമുണ്ടെന്ന് പറഞ്ഞായിരുന്നു മമതയുടെ ട്വീറ്റ്.
ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയും രംഗത്തെത്തി. സമാധാനത്തിന് വേണ്ടിയുള്ള സമരമാണ് നടന്നതെന്നും ജീവന് നല്കിയ ബഹുമാനമാണ് ഇതെന്നുമായിരുന്നു കിരണ്‍ ബേദി ട്വിറ്ററില്‍ കുറിച്ചത്.
ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് പാക് അധീന കാശ്മീരിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകരതാവളം ബോംബ് ആക്രമണത്തില്‍ തകര്‍ത്തത്. മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാമ്പുകളില്‍ വര്‍ഷിച്ചത്.
അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണരേഖയ്ക്ക് സമീപം കനത്ത ജാഗ്രതയിലാണ് സൈന്യവും വ്യോമസേനയും.
Discussion about this post