ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമ സേന ജെയ്ഷെ മുഹമ്മദ് താവളങ്ങള്‍ ഇന്ത്യന്‍ ആക്രമിച്ചതിന് പിന്നാലെ പാകിസ്താനില്‍ അടിയന്തര യോഗം വിളിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി.
സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയാവുകയെന്നാണ് റിപ്പോര്‍ട്ട്. യോഗത്തില്‍ പങ്കെടുക്കാനായി ഉദ്യോഗസ്ഥരും മന്ത്രിമാരും ഇസ്ലാമാബാദില് എത്തിയിട്ടുണ്ട്.
ജെയ്ഷെ ഭീകരത്താവളങ്ങളില്‍ വ്യോമസേന ആക്രമണം നടത്തിയതിന്റെ ദൃശ്യങ്ങള്‍ പാകിസ്താനായിരുന്നു ആദ്യം പുറത്തുവിട്ടത്. ഇതിന് പിന്നാലെ ആക്രമണം നടന്നതായുള്ള വ്യോമസേനയുടെ ട്വീറ്റും വന്നിരുന്നു.
ജെയ്ഷെയുടെ ഭീകരതാവളങ്ങള്‍ പൂര്‍ണമായും തകര്‍ത്തെന്നും ഇതൊരു തുടക്കം മാത്രമാണെന്നും വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് പാക് അധിനിവേശ കാശ്മീരിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകരതാവളം ബോംബ് ആക്രമണത്തില്‍ തകര്‍ത്തത്.
Discussion about this post