എക്സ്ട്രാ മരിറ്റല്‍ ഡേറ്റിങ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത് അഞ്ച് ലക്ഷം ഇന്ത്യക്കാര്‍.! വിവാഹേതര ബന്ധങ്ങളില്‍ താല്‍പര്യം ഉള്ളത് 70 ശതമാനം പുരുഷന്‍മാര്‍ക്കും 30 ശതമാനം സ്ത്രീകള്‍ക്കും

ന്യൂഡല്‍ഹി: ഗ്ലീഡനില്‍ രജിസ്റ്റര്‍ ചെയ്തത് അഞ്ച് ലക്ഷം ഇന്ത്യക്കാര്‍. ആദ്യത്തെ എക്സ്ട്രാ മരിറ്റല്‍ ഡേറ്റിങ് വെബ്സൈറ്റാണിത്. ഒരു വര്‍ഷം കൊണ്ട് കൊണ്ട് 30 ശതമാനമാനം ആളുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഗ്ലീഡന്റെ മാര്‍ക്കറ്റിങ് സ്ട്രാറ്റജിസ്റ്റായ സോളിനേ പെയ്ലെറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഎഎന്‍എസ് നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ഫ്രഞ്ച് ഡേറ്റിങ്ങ് കമ്പനിയായി 2009ലാണ് താല്‍പര്യമുള്ള സ്ത്രീകള്‍ക്ക് വേണ്ടി തുടങ്ങിയതായിരുന്നു ഈ ആപ്ലിക്കേഷന്‍. ഇന്ന് ലോകത്താകെ 4.9 മില്യണ്‍ സബ്സ്‌ക്രൈബേഴ്സാണ് ആപ്ലിക്കേഷനുള്ളത്. നിലവില്‍ 70 ശതമാനം പുരുഷന്‍മാരും 30 ശതമാനം സ്ത്രീകളുമാണ് ആപ്പിന്റെ ഭാഗമായി നില്‍ക്കുന്നത്.

നേരത്തെ 25 ശതമാനം സ്ത്രീകളായിരുന്നു ഇന്ത്യയില്‍ നിന്ന് ഗ്ലീഡനില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ ആരംഭിക്കുമ്പോള്‍ ആകെ 1.2 ലക്ഷം ആളുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്. കുടുംബത്തെ പിണക്കാതെ മറ്റൊരു ബന്ധം തുടരാനായി രജിസ്റ്റര്‍ ചെയ്തവരാണ് ഇവരെന്നും ഇത്തരം ഒരു പ്ലാറ്റ്ഫോം പുതിയ കാലത്ത് ആവശ്യമാണെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version