ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ ജനങ്ങള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയുടെ 35 എ അനുച്ഛേദം എടുത്തുകളയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മൂന്ന് ദിവസം തുടര്‍ച്ചയായാണ് വാദം കേള്‍ക്കുക. 35 എ അനുച്ഛേദപ്രകാരം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കാശ്മീരില്‍ സ്വത്ത് വാങ്ങാന്‍ അവകാശമില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരെ വിവാഹം കഴിക്കുന്ന കാശ്മീരി സ്ത്രീകള്‍ക്കും സ്വത്തിന് അവകാശവുമില്ല.
35 എ അനുച്ഛേദം റദ്ദാക്കണമെന്നാണ് ബിജെപിയുടെ നിലപാട്. ഒരു ഓര്‍ഡിന്‍സിലൂടെ ഇത് എടുത്ത് കളയാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ഇക്കാര്യത്തില്‍ സുപ്രീംകോടതി എടുക്കുന്ന നിലപാടിനനുസരിച്ചാവും ഇനി കേന്ദ്രത്തിന്റെ നീക്കം. വകുപ്പ് റദ്ദാക്കാനുളള ഏത് നീക്കവും തീക്കളിയാവുമെന്ന് പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് എന്നിവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
Discussion about this post