തമിഴ്‌നാട്: തമിഴ്‌നാട്ടില്‍ വീട്ടക്കാരില്‍ നിന്ന് വധഭീഷണി നേരിടുന്നുവെന്ന് ആരോപിച്ച് സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. രണ്ടര മാസം മുന്‍പ് പ്രണയത്തില്‍ ആയ ഇവരില്‍ ഒരാള്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളും മറ്റെയാള്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.
കോയമ്പത്തൂര്‍ സ്വദേശിനിയായചെന്നൈയിലെ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി രണ്ടാഴ്ചയായി വനിതാ പോലീസ് കോണ്‍സ്റ്റബിളിനൊപ്പം താമസിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി പോകാന്‍ കൂട്ടാക്കില്ല.
തുടര്‍ന്ന് കൗണ്‍സിലിംഗിന് വിധേയയാക്കിയെങ്കിലും മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി വിസമ്മതിക്കുയയായിരുന്നു.ഇപ്പോള്‍ പെണ്‍കുട്ടി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലാണ് കഴിയുന്നത്. എന്നാല്‍ തന്നെ കൊന്നുകളയുമെന്ന് മാതാപിതാക്കള്‍ ഭീഷണി മുഴക്കുന്നതായി പെണ്‍കുട്ടി മനുഷ്യാവകാശപ്രവര്‍ത്തകരെ അറിയിച്ചു.