ന്യൂഡല്‍ഹി: ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്നും ഒഴിപ്പിക്കാനുള്ള ഉത്തരവിനെതിരെ കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങള്‍ രംഗത്ത്.
വനാവകാശ നിയമപ്രകാരം പരിരക്ഷ ലഭിക്കാത്ത കുടുംബങ്ങളെ ആണ് ഒഴിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയാണ് ആദിവാസികളെ ഒഴിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. കേരളം അടക്കം 16 സംസ്ഥാനങ്ങളില്‍ നിന്നായി 11 ലക്ഷത്തില്‍ അധികം ആദിവാസികള്‍ വനത്തിന് പുറത്താകുമെന്നാണ് കണക്ക്.
യുപിഎ സര്‍ക്കാര്‍ കൊണ്ട് വന്ന വനാവകാശ നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയെ അഭിഭാഷകരെ ഹാജരാക്കി പ്രതിരോധിക്കാന്‍ കോടതിയില്‍ കേന്ദ്രം തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി ഭരണമുള്ള സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.
Discussion about this post