ദേവദൂതന് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ വിജയലക്ഷ്മി തീവ്ര പരിചരണ വിഭാഗത്തില്‍. രക്ത സമ്മര്‍ദ്ദം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ബംഗളൂരുവിലെ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം താരത്തിന് സിനിമാ മേഖലയില്‍ നിന്ന് ചികിത്സാ ചിലവ് അഭ്യര്‍ത്ഥിച്ച് സഹോദരി ഉഷ ദേവി രംഗത്തെത്തി.
അമ്മയുടെ ചികിത്സക്കായി കൈവശമുണ്ടായിരുന്ന പണം ചിലവായെന്നും ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ മൂലമാണ് വിജയലക്ഷ്മി ചലച്ചിത്ര മേഖലയില്‍ നിന്ന് കുറച്ചുനാള്‍ മാറി നിന്നതെന്നും സഹോദരി വ്യക്തമാക്കി. 1997 ല്‍ കന്നട സിനിമയിലൂടെയാണ് വിജയലക്ഷ്മി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ അഭിനയിച്ചു.
Discussion about this post