ന്യൂഡല്‍ഹി: യുവതിയുടെ മുഖം അജ്ഞാതന്‍ ബ്ലേഡ് കൊണ്ട് കീറി മുറിച്ചു. ഡല്‍ഹിയിലെ മംഗോള്‍പുരിയിലാണ് സംഭവം നടന്നത്. കടയില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. തന്നെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹാഭ്യര്‍ത്ഥന നടത്തി ശല്ല്യം ചെയ്തിരുന്ന യുവാവാണ് സംഭവത്തിന് പിന്നിലെന്നാണ് യുവതിയുടെ നിഗമനം.
പിന്തുടര്ന്ന് ശല്യം ചെയ്തതിന് യുവാവിനെതിരെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് പിടികൂടിയെങ്കിലും താക്കീത് നല്കി വിട്ടയക്കുകയായിരുന്നു. ഇപ്പോള്‍ നടന്ന സംഭവത്തിന് പിന്നില്‍ ഇയാള്‍ ആണെന്ന സംശയം ഉള്ളതായി യുവതി പോലീസിനോട് പറഞ്ഞു. അതേ സമയം യുവതി പറഞ്ഞത് ശരിയാണോ എന്ന് പോലീസ് പരിശോധിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post