അജിത് ഡോവലിനെ ചോദ്യം ചെയ്താല്‍ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ സത്യം അറിയാം; രാജ് താക്കറെ

40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നത്. ഫെബ്രുവരി 14ന് ആയിരുന്നു. ജെയ്ഷെ മുഹമദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ന്യൂഡല്‍ഹി: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചോദ്യം ചെയ്താല്‍ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ സത്യം പുറത്തു വരുമെന്ന് മാഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ അധ്യക്ഷന്‍ രാജ് താക്കറെ.

40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നത്. ഫെബ്രുവരി 14ന് ആയിരുന്നു. ജെയ്ഷെ മുഹമദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

മരിച്ച സിആര്‍പിഎഫ് ജവാന്മാര്‍ രാഷ്ട്രീയ ഇരകളാണെന്നും അക്രമം നടന്നതറിഞ്ഞിട്ടും പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെ കോര്‍ബെറ്റ് ദേശീയ ഉദ്യാനത്തില്‍ ഷൂട്ടിംഗിലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭീകരാക്രമണ വാര്‍ത്ത പുറത്തു വന്നിട്ടും ഷൂട്ടിംഗ് തുടരുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമ ആക്രമവുമായി ബന്ധപ്പെട്ട് സുരക്ഷ വീഴ്ചയുടെ അഭിപ്രായങ്ങള്‍ പോലും രാജ്യദ്രോഹമായി കണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പലേടത്തും പ്രതികരിക്കുമ്പോഴാണ് കൂടുതല്‍ ഗൗരവപ്പെട്ട ആരോപണവുമായി രാജ് താക്കറെ രംഗത്ത് വരുന്നത് എന്നത് ശ്രദ്ധേയമാണ്.

Exit mobile version