മൊറാദാബാദ്: രാഷ്ട്രീയത്തിലേക്കുളള പ്രവേശന മോഹം ഫേസ് ബുക്കില്‍ പങ്കുവച്ച റോബര്‍ട്ട് വദ്രയെ സ്വാഗതം ചെയ്ത് മൊറാദാബാദ് മണ്ഡലത്തില്‍ ബോര്‍ഡുകള്‍ ഉയര്‍ന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം സ്ഥാനാര്‍ത്ഥി ആകണം എന്നത് ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നതിനുള്ള തെളിവാണ് ഈ ബോര്‍ഡുകള്‍. ഉത്തര്‍ പ്രദേശിലെ യൂത്ത് കോണ്‍ഗ്രസാണ് വാദ്രയെ സ്വാഗതം ചെയത് ബോര്‍ഡുകള്‍ വച്ചത്.
അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വാദ്രയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി. 23,000 പേജുള്ള രേഖകള്‍ മുഴുവന്‍ ആവശ്യപ്പെട്ട് വാദ്ര ഡല്‍ഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഇതിന് എന്‍ഫോഴ്മെന്റ് ഡയറക്ടേറ്റ് അഞ്ചു ദിവസത്തെ സമയം ചോദിച്ചു. കേസ് നീട്ടിവയ്ക്കാനുള്ള വാദ്രയുടെ നീക്കമെന്നും എന്‍ഫോഴ്സ്മെന്റ് അഭിഭാഷകന് വാദിച്ചു .
Discussion about this post