അഹമ്മദാബാദ്: റോഡിലേയ്ക്ക് ചാടിക്കയറിയ പശുക്കളിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. മരിച്ച ആളെ പ്രതി ചേര്‍ത്ത് കേസ് എടുത്ത് ഗുജറാത്ത് പോലീസ്. അലക്ഷ്യമായി ബൈക്ക് ഓടിച്ചെന്നാരോപിച്ചാണ് മരിച്ചയാള്ക്കെതിര കേസ് എടുത്തിരിക്കുന്നത്. ഐപിസി 279 പ്രകാരമാണ് കേസ് എടുത്തിപരിക്കുന്നത്.
സഞ്ചയ് പട്ടേല്‍ (28)എന്ന യുവാവ് ആണ് മരിച്ചത്. വീഴ്ചയുടെ ആഘാതത്തില്‍ സഞ്ജയ് പട്ടേലിന്റെ തലച്ചോര്‍ തകര്‍ന്നിരുന്നു. അഹമ്മദാബാദ് ദേശീയപാതയിലൂടെ സഞ്ചരിക്കവെയാണ് മോട്ടോര്‍ ബൈക്ക് അപകടത്തില്‍പ്പെട്ടത്. അഹമ്മദാബാദ് നഗരത്തിനു കീഴിലെ 14 ട്രാഫിക് പോലീസ് സ്റ്റേഷന്റെ കീഴിലും ഇതുവരെ ഒരൊറ്റ വാഹനാപകട കേസ് രജിസ്റ്റര്‍ചെയ്തിട്ടില്ലെന്നും എന്നാല്‍, വാഹനാപകടവുമായി ബന്ധപ്പെട്ട മറ്റുകേസുകള്‍ നിലവിലുണ്ടെന്നും സിറ്റി പോലീസ് മേധാവി അറിയിച്ചു.
അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നാല്ക്കാലികള് റോഡിലൂടെ അലക്ഷ്യമായി നടക്കുന്നത് പതിവും ഇക്കാരണത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് പതിവ് കാഴ്ചയാണ്. കേസുമായി ബന്ധപ്പെട്ട് നേരത്തെ സഞ്ജയിന്റെ അച്ഛന് മഹേഷ് പട്ടേലിനെ പോലീസ് വിളിപ്പിച്ചിരുന്നു. മകന് വാഹനമോടിക്കുന്നതിനിടെ രണ്ടു തെരുവുപശുക്കള്‍ പെട്ടെന്നു മുന്പില് എത്തിപ്പെടുകയായിരുന്നുവെന്നും ഈ ഘട്ടത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പേ അപകടം സംഭവിച്ചതായും മഹേഷ് പട്ടേല്‍ പറഞ്ഞു. നാല്‍ക്കാലികളെ റോഡിലേക്ക് അലസമായി പറഞ്ഞുവിട്ട ഉടമകള്‍ക്കെതിരെ കേസെടുക്കുന്നതിനു പകരം മകനെതിരേ കേസെടുത്ത നടപടി വിചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post