ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപ കേസില്‍ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ തെക്കന്‍ ഡല്‍ഹിയില്‍ അഞ്ച് സിഖുകാര്‍ കൊല്ലപ്പെട്ട കേസിലാണ് സജ്ജന്‍കുമാറിനെ ഡല്‍ഹി ഹൈക്കോടതി ജീവപപര്യന്തം കഠിനതടവിന് വിധിച്ചത്.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സിഖുകാരായ സുരക്ഷാ ഭടന്‍മാര്‍ വധിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് സിഖ് വിരുദ്ധ കലാപം ഉണ്ടായത്. മൂന്ന് ദിവസമായി നടന്ന കലാപത്തില്‍ ഡല്‍ഹിയില്‍ മാത്രം മുവായിരം പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് പേര്‍ കൊല്ലപ്പെട്ട രാജ് നഗര്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ എംപിയായിരുന്നു അന്ന് സജ്ജന്‍ കുമാര്‍