ശ്രീനഗര്‍: രാജ്യത്തിന്റെ നെഞ്ച് തകര്‍ത്താണ് പുവല്വാമയില് ആക്രമണം ഉണ്ടായത്. എന്നാല്‍ തനിക്കുണ്ടായ അനുഭവവും ഞെട്ടലും തുറന്നു പറയുകയാണ് സിആര്‍പിഎഫ് വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്ന 30 അംഗ വനിതാ സൈനികരില്‍ ഒരാളായ വുമണണ്‍ കോണ്‍സ്റ്റബിള്‍ ഷാലു. മാര്‍ച്ച് ഒമ്പതിന് ഷാലുവിന്റെ വിവാഹമാണ്. വീട്ടില്‍ ഒരുക്കങ്ങള്‍ നടക്കുമ്പോഴാണ് ആ കറുത്ത ദിനം ഷാലുവിനെ തേടി എത്തിയത്.
ആക്രമണം നടക്കുന്ന ദിവസം തങ്ങളുടെ ബസ് മൂന്നാമതായിരുന്നു സഞ്ചരിച്ചിരുന്നത്. അതിനിടെ ആയിരുന്നു സ്ഫോടക ശേഖരം നിറച്ച ചാവേര്‍ കാര്‍ വാഹനവ്യൂഹത്തിലുള്ള ഒരു ബസിനു നേരെ ഇടിച്ചു കയറ്റിയത്. എന്നാല്‍ ആദ്യം കരുതിയത് ഭീകരവാദികള്‍ പൊട്ടിത്തെറിച്ചന്നായിരുന്നു. പിന്നീടാണ് നെഞ്ച് പൊട്ടുന്ന കാഴ്ചകള്‍ കണ്ടത് എന്ന് 28 കാരി മനസു തുറക്കുന്നു…
യുവതിയുടെ പ്രതിസുത വരനും ഗുജറാത്തില്‍ ആര്‍മിയില്‍ സേവനം ചെയ്തുവരികയാണ്. വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞതോടെ വരനും വീട്ടുകാരും തെല്ലൊന്നു ഭയന്നു.. യുവതിയുമായി ഫോണില്‍ സംസാരിച്ചെന്നും ഉദ്യോഗസ്ഥ പയുന്നു.
സിആര്‍പിഎഫിന്റെ വനിതാ ടീമിന്റെ നാലു ബറ്റാലിയനുകളാണ് ജമ്മു കാശ്മീരില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ സേവനം ചെയ്തിരുന്നത്. ഇപ്പോള്‍ കൂടുതല്‍ ബറ്റാലിയനുകളെ കശ്മീരിലേയ്ക്ക് എത്തിച്ചിട്ടുണ്ട്. ശങ്കരാചാര്യ പുണ്യക്ഷേത്രം, സെന്‍ട്രല്‍ ജയില്‍, ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ശ്രീനഗറിലെ ഹൈക്കോടതിയിലും മറ്റ് ഗവണ്മെന്റ് സ്ഥാപനങ്ങളിലുമാണ് സിആര്‍പിഎഫ് വുമണ്‍ ബറ്റാലിയന് നിലവില്‍ സേവനം ചെയ്തുവരുന്നത്
Discussion about this post