ശുചീകരണ തൊഴിലാളികളുടെ കാല്‍ കഴുകി ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി; ശേഷം ഗംഗാസ്‌നാനവും ആരതിയും

പ്രയാഗ് രാജ്: ഉത്തര്‍പ്രദേശില്‍ ശുദ്ധീകരണ തൊഴിലാളികളുടെ കാല്‍ കഴുകി ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി. പ്രയാഗ് രാജിലെ കുംഭമേള സന്ദര്‍ശിക്കുന്നതിനിടയിലാണ് നഗരം വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളെ മോഡി അഭിനന്ദിച്ചത്. അഞ്ചോളം തൊഴിലാളികളുടെ കാലുകളാണ് മോഡി കഴുകി വൃത്തിയാക്കിയത്.

ശുചീകരണ തൊഴിലാളികളുടെ കാല്‍ കഴുകിയ മോഡി, തുടര്‍ന്ന് ഗംഗാസ്‌നാനവും ത്രിവേണി ഘട്ടിലെ ആരതി ആരാധനയിലും പ്രധാനമന്ത്രി പങ്കെടുത്തു.

കുംഭ മേളയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് യോഗി ആദിത്യനാഥ് നല്‍കിത്. ഗോരഖ്പൂരില്‍ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനുശേഷമാണ് മോഡി പ്രയാഗ് രാജിലെത്തിയത്.

ഉത്തര്‍പ്രദേശില്‍ കുടിവെള്ള, ശുചീകരണ മന്ത്രാലയം നടത്തിയ സ്വച്ഛ് കുംഭ് സ്വച്ഛ് ആഭര്‍ പരിപാടിയുടെ വേദിയിലായിരുന്നു ശുദ്ധീകരണ തൊഴിലാളികള്‍ക്ക് ആദരവൊരുക്കിയത്. ശുദ്ധീകരണ തൊഴിലാളികളില്‍ ഒരാള്‍സ്ത്രീയായിരുന്നു.

കുംഭമേള ‘സ്വഛ് കുംഭ് ‘ ആകുന്നതില്‍ ശുചീകരണ തൊഴിലാളികളുടെ സേവനം പ്രശംസാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളെ ആരും ശ്രദ്ധിക്കാതിരുന്നിട്ടും കുംഭ മേള നഗരിയെ വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളെ അഭിനന്ദിക്കുന്നു.

സ്വച്ഛ് കുംഭയില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും മോഡി വ്യക്തമാക്കി. പ്രയാഗ് രാജില്‍ എത്തിയ മോഡി 130 കോടി ഇന്ത്യന്‍ ജനങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ഥിച്ചതായി ട്വിറ്ററില്‍ കുറിച്ചു.

Exit mobile version