ബംഗളൂരു: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പേര് നിര്‍ബന്ധിതരായി ബംഗളൂരുവിലെ ബേക്കറി ഉടമ. ബേക്കറിയ്ക്ക് കറാച്ചി എന്നായിരുന്നു പേര് നല്‍കിയിരുന്നത്. പാകിസ്താനോടുള്ള പ്രതിഷേധം ആര്‍ത്തിരുമ്പും നേരമാണ് പേര് ചര്‍ച്ചയ്ക്ക് വഴിവെച്ചത്.
ഇന്ദിരാനഗറിലെ ബേക്കറിയിലേക്കു പ്രതിഷേധിച്ചെത്തിയ സംഘം പാക്ക് നഗരത്തിന്റെ പേരില്‍ ബേക്കറി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കി. തുടര്‍ന്നാണ് ഉടമകള്‍ പേര് മറച്ചത്. ബേക്കറിക്കു മുന്നില്‍ ദേശീയപതാകയും സ്ഥാപിച്ചു.
1947ല്‍ വിഭജനസമയത്തു ഇന്ത്യയിലേക്കു കുടിയേറിയ സിന്ധി വംശജര്‍ ഹൈദരാബാദില്‍ സ്ഥാപിച്ച കറാച്ചി ബേക്കറി പിന്നീട് പ്രശസ്തമായി വിവിധ നഗരങ്ങളില്‍ ശാഖ തുറക്കുകയായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ 40 ജവാന്മാരുടെ ജീവനാണ് പൊലിഞ്ഞത്. ഇതിനു പിന്നാലെയാണ് ഇന്ത്യാ-പാക് ബന്ധം വഷളായത്.
Discussion about this post