ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള് ആണെന്ന് ഒരിക്കല്‍ ഒരു ആര്‍എസ്എസ് നേതാവ് പറഞ്ഞെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. തേളായതു കൊണ്ട് കൈഉപയോഗിച്ച് എടുത്ത് മാറ്റാന്‍ കഴിയില്ല. ശിവലിംഗത്തിന് മുകളിലായതിനാല്‍ ചെരുപ്പ് കൊണ്ട് അടിക്കാനും കഴിയില്ല. എന്തൊരു താരതമ്യമാണത്’.
കാരവാന് ജേര്‍ണലിസ്റ്റായ വിനോദ് ജോസിനോടാണ് ആര്‍എസ്എസ് നേതാവ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും തരൂര്‍ വ്യക്തമാക്കി. ആര്‍എസ്എസും മോദിയും തമ്മിലുള്ള അഗാധബന്ധം കാണിക്കുന്നതാണ് ഇതെന്നും എംപി പരിഹസിച്ചു.
ബംഗളൂരു ലിറ്ററേച്ചല്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച’പാരഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍’ എന്ന ശശി തരൂര്‍ എഴുതിയ പുസ്തകത്തെ സംബന്ധിച്ചുളള സംവാദത്തിനിടെയാണ് തരൂരിന്റെ വിമര്‍ശനം. എംപിയുടെ വിമര്‍ശനം കൈയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. ശശി തരൂരിന്റെ ഈ വിമര്‍ശനത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
#WATCH Shashi Tharoor in Bengaluru, says, “There’s an extraordinarily striking metaphor expressed by an unnamed RSS source to a journalist, that, “Modi is like a scorpion sitting on a Shivling, you can’t remove him with your hand & you cannot hit it with a chappal either.”(27.10) pic.twitter.com/E6At7WrCG5
— ANI (@ANI) October 28, 2018
Discussion about this post