ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ സിആര്‍പിഎഫ് ജവാന്മാര്ക്കെതിരായ പുല്‍വാമ ആക്രമണത്തിന് അതേ നാണയത്തില്‍ സൈന്യം തിരിച്ചടി നല്കി തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അതിന്റെ ഉദാഹരണങ്ങളാണ് സമീപ ദിവസങ്ങളില്‍ കണ്ടെതന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍കി ബാതി’ല്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അസാമാന്യ മനോധൈര്യമാണ് നമ്മുടെ സൈനികര്‍ പ്രകടിപ്പിക്കുന്നത്. വീരമൃത്യുവരിച്ച ധീരസൈനികരുടെയാകെ ഓര്‍മ്മയ്ക്ക് തലസ്ഥാനത്ത് യുദ്ധസ്മാരകം നിര്‍മ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യാ ഗേറ്റിനും അമര്‍ജവാന്‍ ജ്യോതിക്കും സമീപമായിരിക്കും സ്മാരകങ്ങള്‍ പണിയുകയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വീരമൃത്യുവരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും രാജ്യമാകെ അവര്‍ക്കൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post