മുംബൈ: തെരുവനായ്ക്കളുടെ ശല്യം രൂക്ഷമായി തുടരുകയാണ്. നാലുഭാഗത്ത് നിന്നും നായ്ക്കളുടെ ഉപദ്രവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇപ്പോള്‍ മൂന്ന് വയസുകാരനെ കടിച്ചു കൊന്നിരിക്കുകയാണ് തെരുവനായ്ക്കള്. അഹമ്മദ്നഗറിലെ മംഗള്ഗേറ്റ് മേഖലയിലാണ് ഞെട്ടിപ്പിക്കുന്നതും ദാരുണവുമായ സംഭവം നടന്നത്.
വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന ആയുഷ് പ്രജാപതിയെ 5 നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അഹമ്മദ്നഗര്‍ മുനിസിപ്പല്‍ കോര്പറേഷന് (എഎംസി) ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുഞ്ഞിന്റെ ദാരുണ മരണത്തില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബവും നാട്ടുകാരും. നായ്ക്കളുടെ ശല്യത്തിലും പ്രദേശവാസികളും പൊറുതിമുട്ടിരിക്കുകയാണ്.
Discussion about this post