ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് അസദുദ്ദീന്‍ ഒവൈസി. പുല്‍വാമയില്‍ നടന്നത് ആദ്യത്തെ ഭീകരാക്രമണമല്ല. പത്താന്‍കോട്ടിലും ഉറിയിലും ഇതിന് മുമ്പ് ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്.
പാകിസ്താന്‍ പ്രധാനമന്ത്രിയോട് പറയാനുള്ളത് ഇതാണ് നിങ്ങള്‍ നിങ്ങളുടെ നിഷ്‌കളങ്കതയുടെ മുഖം മൂടി അഴിച്ച് വെക്കണം. ഒവൈസി പഞഞ്ഞു.
40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നില്‍ പാകിസാതാനാണെന്ന് ഒവൈസി ആരോപിച്ചു. പാകിസ്താന്‍ ഗവണ്‍മെന്റിനും ആര്‍മിക്കും രഹസ്യാന്വേഷണ ഏജന്‍സിക്കും ഐഎസ്‌ഐക്കും ആക്രമണത്തിന് പിന്നില്‍ പങ്കുണ്ട്. ആക്രമണത്തിന് പിന്നിലുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പങ്കിനെക്കുറിച്ചും ഒവൈസി സംസാരിച്ചു.
പ്രവാചകന്‍ മുഹമ്മദിന്റെ പടയാളി ഒരിക്കലും ആരേയും കൊല്ലില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ ജയ്‌ഷെ മുഹമ്മദല്ല, ജയ്‌ഷെ സാത്താനാണ്. മസൂദ് അസര്‍ നിങ്ങള്‍ മൗലാനയല്ല നിങ്ങള്‍ പിശാചിന്റെ ശിഷ്യനാണ്. ലക്ഷ്വര്‍ ഇ ത്വയ്ബ ലക്ഷ്വറി സാത്താനാണെന്നും ഒവൈസി വിമര്‍ശിച്ചു. ഇന്ത്യയിലുള്ള മുസ്ലീങ്ങളെ ഓര്‍ത്ത് പാകിസ്താന്‍ ദുഃഖിക്കേണ്ടെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില മുസ്ലീങ്ങള്‍ക്ക് ജീവനുള്ള കാലത്തോളം പള്ളികളില്‍ നിന്ന് ബാങ്കുവിളിയും അമ്പലങ്ങളില്‍ നിന്ന് മണികളും മുഴങ്ങും. ഞങ്ങളുടെ രാജ്യത്തിന്റെ ഈ മനോഹാരിതയില്‍ പാക്കിസ്ഥാന് അസൂയയാണ്. ജനങ്ങള്‍ ഇവിടെ ഒന്നാണെന്നും ഒവൈസി തുറന്നടിച്ചു.