റാഞ്ചി: സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്ന് രാവിലെയാണ് ജാര്‍ഖണ്ഡിലെ ഗുംലയില്‍ സുരക്ഷാസേന മാവോയിസ്റ്റുകളുടെ ഒളിസങ്കേതത്തില്‍ ആക്രമണം നടത്തിയത്. ഇവരില്‍ നിന്ന് രണ്ട് എകെ 47 തോക്കുകളടക്കം അഞ്ച് ആയുധങ്ങള്‍ സുരക്ഷാസേന കണ്ടെടുത്തു.
ഇന്ന് രാവിലെ 6.20 നാണ് സിആര്‍പിഎഫിന്റെ 209 കോബ്ര ബറ്റാലിയന് മാവോയിസ്റ്റ് കേന്ദ്രത്തില്‍ അപ്രതീക്ഷിത ആക്രമണം നടത്തിയത്. സുരക്ഷാസേന ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും മാവോയിസ്റ്റുകള്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
Discussion about this post