ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വെച്ച് പിടിയിലായ ജയ്ഷെ മുഹമ്മദ് അനുയായികള്‍ എന്ന് സംശയിക്കുന്നവര്‍ക്കെതിരെ കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് ഭീകരരെന്ന് സംശയിക്കുന്ന കാശ്മീരില്‍ നിന്നുള്ള രണ്ടുപേരെ ഉത്തര്‍പ്രദേശില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോളാണ് വന്‍ പ്രതിഷേധമുണ്ടായത്. അഭിഭാഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതികളെ ഹാജരാക്കാന്‍ കഴിയാതെ പോലീസ് തിരിച്ചുപോയി.
ജമ്മുകശ്മീരിലെ കുല്‍ഗാം സ്വദേശിയായ ഷാനവാസ് അഹമ്മദ്, പുല്‍വാമയില്‍ നിന്നുള്ള ആഖിബ് അഹമ്മദ് മാലിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ആളാണ് ഷാനവാസ് അഹമ്മദെന്ന് സംശയിക്കുന്നതായി ഉത്തര്‍പ്രദേശ് പോലീസ് ചീഫ് ഒപി സിംഗ് വിശദമാക്കിയിരുന്നു.
ഭീകരവിരുദ്ധ സ്ക്വാഡാണ് ഇവര്‍ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് കൈത്തോക്കും വെടിയുണ്ടകളും കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കിയിരുന്നു.
Discussion about this post