ജയ്പുര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ പുതിയ മുദ്രാവാക്യവുമായി ബിജെപി. കേന്ദ്രസര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണനേട്ടം ജനങ്ങളിലെത്തിക്കാനാണ് പുതിയ മുദ്രാവാക്യമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. രാജസ്ഥാനിലെ ടോങ്കില്‍ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് മുദ്രാവാക്യം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
‘മോഡിയെങ്കില്‍ സാധ്യമാണ്’ എന്നാണ് മുദ്രാവാക്യം. രാജ്യത്ത് നാലര വര്‍ഷം കൊണ്ട് പലതും ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചു. 10 ശതമാനം സംവരണം ഉള്‍പ്പെടെ ഒരിക്കലും നടക്കുമെന്ന് കരുതാത്ത കാര്യങ്ങള്‍ സര്‍ക്കാരിന് സാധിച്ചു. മോഡിയുണ്ടെങ്കില്‍ എല്ലാം നടക്കുമെന്ന് ജനങ്ങള്‍ക്ക് വിശ്വാസമായെന്നും മോഡി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാജ്യത്തെ വളര്‍ച്ചാ നിരക്ക് എഴ് ശതമനമാക്കി വര്‍ധിപ്പിക്കാനും പണപ്പെരുപ്പം ഒറ്റ അക്കത്തിലേക്ക് കുറയ്ക്കാനും സര്‍ക്കാരിന് കഴിഞ്ഞു. ‘മോഡി ഹെ തൊ മുംകിന്‍ ഹേ’ എന്ന ടാഗ് ലൈനോടെ മോഡിയെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപിയുടെ തീരുമാനം.