ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കച്ചവട സ്ഥാപനത്തിലുണ്ടായ പൊട്ടിത്തെറിയില്‍ പത്ത് മരണം. ആറു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് ഉത്തര്‍പ്രദേശ് ഭാദോഹിയില്‍ റോത്ത ബസാറില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനത്തിലാണ് പൊട്ടിത്തെറിയുണ്ടാവുന്നത്.
കലിയാര്‍ മന്‍സൂരി എന്നയാളുടെ സ്ഥാപനത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയില്‍ ഉടമയടക്കം കൊല്ലപ്പെട്ടിട്ടുണ്ട്. മന്‍സൂരിയുടെ സ്ഥാപനത്തിന് പിന്നിലായി മകന്റെ കാര്‍പെറ്റ് ഫാക്‌റിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ജോലി ചെയ്യുന്നവര്‍ മുറിക്കുള്ളില്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന സംശയത്തിലാണ് അധികൃതര്‍.
ഇവിടെ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതേ സമയം മന്‍സൂരി അനധികൃതമായി പടക്ക നിര്‍മ്മാണം നടത്തിയിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ഇതാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്ന് സമീപത്തെ മൂന്ന് വീടുകളും തകര്‍ന്നു.
Discussion about this post