പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ ഫെബ്രുവരി മാസത്തില്‍ 5000 റെസ്റ്റോറന്റുകളുടെ ഭക്ഷണ വിതരണം നിര്‍ത്തലാക്കി. റെസ്റ്റോറന്റുകള്‍ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ എഫ്എസ്എസ്എഐ ലൈസന്‍സ് ഇല്ലെന്ന് വ്യക്തമായതോടെയാണ് ഈ തീരുമാനം.
എഫ്എസ്എസ്എഐയുമായി ചേര്‍ന്ന് സൊമാറ്റോ ഇന്ത്യയിലെ 150 നഗരങ്ങളിലെ ഹോട്ടലുകളുടെ സേഫ്റ്റി ആഡിറ്റ് നടത്തിയിരുന്നു. ഇതില്‍ നിര്‍ദിഷ്ട നിലവാരം ഇല്ലെന്ന് കണ്ടെത്തിയ റെസ്റ്റോറന്റുകളെയാണ് കമ്പനി ഒഴിവാക്കിയത്.
രാജ്യത്ത് 80000 ഹോട്ടലുകളാണ് സൊമാറ്റോ പ്ലാറ്റഫോമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ദിവസം 400 റെസ്റ്റോറന്റുകള്‍ വീതം ലിസ്റ്റില്‍ ചേര്‍ക്കുന്നുണ്ട്. ഗുണമേന്മ ഉറപ്പില്ലാത്ത സ്ഥാപനങ്ങളെ ഉടന്‍ ഒഴിവാക്കുകയാണ് കമ്പനിയുടെ നയമെന്ന് അദ്ദേഹം വ്യക്തമാക്കി.
24 രാജ്യങ്ങളിലായി 14 ലക്ഷം റെസ്ടാറന്റുകള്‍ സൊമാറ്റോ പ്ലാറ്റഫോമില്‍ വരുന്നു. ഓരോ മാസവും 65 ലക്ഷം കസ്റ്റമേഴ്സ് ഇവരുടെ സേവനം ലഭ്യമാക്കുന്നു.
Discussion about this post