ഷിംല: ഒരു കാര്‍ തെരഞ്ഞെടുക്കുന്നതിന് മുമ്പ് ധാരാളം ചോയ്സ് നമുക്ക് ഉണ്ടാകും. ഒടുക്കെ പല ഷോറൂമിലും കയറി ഇറങ്ങും. ടെസ്റ്റ് ഡ്രൈവിന് മുമ്പേ ഷോറൂമിലെ ഡിസ്പ്ലെ കാറില്‍ കയറി വിശദമായി പരിശോധിക്കും. ഫീച്ചറുകളും കാറിലെ സ്ഥലസൗകര്യവും അറിയുന്നത് അതില്‍ നിന്നായിരിക്കും. അത്തരത്തില്‍ ഹിമാചല്‍ പ്രദേശിലെ ഒരു ഷോറൂമിലെത്തിയ ഒരു യുവതിയ്ക്കു സംഭവിച്ച അബദ്ധമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
കാര്‍ വാങ്ങാനെത്തിയ സ്ത്രീ, സെയില്‍സ് എക്സിക്യൂട്ടീവിനോട് വാഹനത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷം ഡിസ്പ്ലെ വാഹനത്തില്‍ കയറി സ്റ്റാര്‍ട്ട് ആക്കുകയായിരുന്നു. പെട്ടെന്ന് കാര്‍ അതിവേഗത്തില്‍ മുന്നോട്ടു കുതിക്കുകയും ഷോറൂമിന്റെ ചില്ലുകള്‍ തകര്‍ത്തു മുന്‍ഭാഗത്തു നിര്‍ത്തിയിട്ടിരിക്കുന്ന രണ്ടു കാറുകളില്‍ ഇടിക്കുകയുമായിരുന്നു.
ഷോറൂമിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നു സ്ത്രീ കാര്‍ അറിയാതെ സ്റ്റാര്‍ട്ടാക്കുകയായിരുന്നു എന്നുവേണം കരുതാന്‍. അറിവില്ലായ്മയോ അബദ്ധമോ മൂലം കാര്‍ ഗിയറിലാകുകയും മുന്നോട്ടു കുതിക്കുകയുമായിരുന്നു. എന്തൊക്കെയായാലും യുവതിയുടെ അബദ്ധം മൂന്നു കാറുകളുടെ കേടുപാടിലാണ് അവസാനിച്ചത്.
Discussion about this post