മുംബൈ: ബിജെപിയുമായുള്ള സഖ്യത്തില്‍ പ്രതിഷേധിച്ച് ശിവസേന നേതാവും അണികളും പാര്‍ട്ടി വിട്ടു. ശിവസേന ജില്ലാ കോര്‍ഡിനേറ്റര്‍ ഗന്‍ശ്യാം ശേലറും അണികളുമാണ് പാര്‍ട്ടി വിട്ടത്. താന്‍ ബിജെപിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയ ആളാണെന്നും, ബിജെപിക്ക് വേണ്ടി ക്യാംപെയ്ന് നടത്താന്‍ തനിക്കൊരിക്കലും കഴിയില്ലെന്നും ശേലര്‍ അറഇയിച്ചു. അഹ് മദ് നഗര്‍ ലോക്സഭാ സീറ്റിന്റെ ചുമതലയുള്ള ആളാണ് ശേലര്‍.
‘അഹ്മദ് നഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ഒരു റാലി വരെ നടത്തുകയും ചെയ്തു. ബിജെപിയുമായി ഒരു കാരണവാശാലും സഖ്യമുണ്ടാവില്ലെന്ന് എന്നോട് പറഞ്ഞതാണ്’- ശേലര്‍ പറഞ്ഞു. ‘കഴിഞ്ഞ മൂന്നു വര്‍ഷമായി ഞാന്‍ ബിജെപിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി അവരെ വിമര്‍ശിക്കുന്നു. ഇപ്പോള്‍ ഈ സഖ്യത്തിനു വേണ്ടി ഞാന്‍ എങ്ങനെ ക്യാംപെയിനിന് ഇറങ്ങും. അതുകൊണ്ടാണ് ഞാനും എന്റെ അണികളും പാര്‍ട്ടി വിട്ടത്’- ശേലര്‍ തുറന്നടിച്ചു.
ഈ മാസം 18നാണ് മഹാഷ്ട്രയില്‍ ബിജെപിയും ശിവസേനയും തമ്മില്‍ സഖ്യധാരണയായത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇക്കാര്യം അറിയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കുമെന്ന് ദേവേന്ദ്ര ഫട്നാവിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Discussion about this post