മുംബൈ: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ്
നവ്ജോത് സിദ്ദുവിന് മുംബൈ ഫിലിം സിറ്റിയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ഫെഡറേഷന് ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസാണ് സിദ്ദുവിനെ ഫിലിം സിറ്റിയില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള സിദ്ദുവിന്റെ പ്രസ്താവനയാണ് വിവാദമായത്. ഭീകരരുടെ ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തങ്ങള്‍ക്ക് രാജ്യങ്ങള്‍ ഉത്തരവാദികളല്ലെന്നും, ഭീകരതയ്ക്ക് ദേശാതിര്‍ത്തി ഇല്ലെന്നുമാണ് പുല്‍വാമ ഭീകരാക്രമണത്തിനുശേഷം സിദ്ദു പ്രതികരിച്ചത്.
എല്ലാ സ്ഥലങ്ങളിലും നല്ലവരും ചീത്ത മനുഷ്യരുമുണ്ട്. തെറ്റുകാര്‍ ശിമക്ഷക്കപ്പെടണം അതിന് എല്ലാവരേയും കുറ്റപ്പെടുത്തരുതെന്നുമാണ് സിദ്ദു അറിയിച്ചത്. തുടര്‍ന്ന് സിദ്ദുവിന്റെ വിവാദ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
Discussion about this post