ന്യൂഡല്‍ഹി: റാഫേല്‍ കേസില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. റാഫേല്‍ ജറ്റ് ഇടപാട് സംബന്ധിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ട് ഡിസംബര്‍ 14ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പുനഃപിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള രണ്ട് ഹര്‍ജികളാണ് കോടതി ചൊവ്വാഴ്ച പരിഗണിക്കുന്നത്.
മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരും അഭിഭാഷകനായ പ്രശാന്ത് ഭൂഷണുമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജഡ്ജിയുടെ ചേംബറിലാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. റാഫേല്‍ ഇടപാട് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യ വിധി ഉണ്ടായതെന്നാണ് ഹര്‍ജിക്കാരുടെ നിലപാട്.
ശരിയായ വിവരങ്ങള്‍ കോടതിക്കു മുന്നില്‍ വരാതിരിക്കുന്നത് നീതിയുടെ ഗുരതരമായ ലംഘനമാകുമെന്നും ഹര്‍ജിക്കാര്‍ പറയുന്നു. മുന്‍വിധി പുനഃപരിശോധിക്കണമെന്നും തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.
Discussion about this post