അമരാവതി: നാല് മണിക്കൂര്‍ കൊണ്ട് എട്ടു കിലോമീറ്റര്‍ നടന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരുപ്പതിയിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി തിരുപ്പതിയിലെത്തി പ്രാര്‍ഥിക്കുന്നത്. വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് നടന്ന് വന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു.
അതേസമയം പ്രാര്‍ഥനയ്ക്ക് ശേഷം താരകരാമ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കും. ആന്ധ്രയുടെ ചുമതലയുള്ള ഉമ്മന്‍ചാണ്ടിയും മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢിയും ചേര്‍ന്നാണ് റെണിഗുണ്ട വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചത്.
Discussion about this post