ന്യൂഡല്‍ഹി: പാകിസ്താന് ഒരു യുദ്ധത്തിന് തയ്യാറാണെങ്കില്‍ ഇന്ത്യ അതിന് മടിക്കില്ലെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പാകിസ്താന് യുദ്ധത്തിന് ഒരുക്കമാണെങ്കില്‍ പിന്നെ ഇന്ത്യയ്ക്കാണോ ബുദ്ധിമുട്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
പുല്‍വാമ ആക്രമണത്തിനെതിരെ ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ല. സൈന്യത്തിന് എല്ലാവിധ സ്വാതന്ത്ര്യവും പ്രധാനമന്ത്രി നരേന്ദ്ര മോഡി നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
പുല്‍വാമ ഭീകരാക്രമണത്തെ അനുശോചിക്കാന്‍ പോലും തയ്യാറാകാത്ത പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് തീവ്രവാദത്തെ കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
അതേസമയം, ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നെങ്കിലും പാകിസ്താന് ആരോപണം നിഷേധിക്കുകയായിരുന്നു.
Discussion about this post