ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിലെ സുരക്ഷാ വീഴ്ചയെ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം രോഷം പ്രകടിപ്പിച്ചത്. 3 കിലോ ബീഫ് ആയിരുന്നെങ്കില്‍ മോഡി കണ്ടെത്തുമായിരുന്നുവെന്നും എന്നാല്‍ 350 കിലോ ആര്‍ഡിഎക്സ് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാറൂണ്‍ യൂസഫിന്റെ ട്വീറ്റ്.
ഹാഷ്ടാഗോട് കൂടിയാണ് ഹാറൂണ്‍ യൂസഫിന്റെ ട്വീറ്റ്. കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ് വിവാദമാക്കി കൊണ്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട് ട്വീറ്റ് നിരുത്തരവാദപരവും ആക്ഷേപകരവുമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
എന്നാല്‍ ഹാറൂണ്‍ യൂസഫ് തന്റെ പ്രസ്താവനയില്‍ നിന്ന് മാറ്റമില്ലെന്നും അദ്ദേഹം പറയുന്നു. താന്‍ പറഞ്ഞതാണ് യാഥാര്‍ത്ഥ്യമെന്നും നിങ്ങള്‍ക്ക് നിഷേധിക്കാനാവുമോയെന്നും ഹാറൂണ്‍ യൂസഫ് ബിജെപിയോട് തിരിച്ച് ചോദിച്ചു.
Discussion about this post