ബംഗുളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിനെ പരിഹസിച്ച് അമിത് ഷാ. ദേവനാഹള്ളിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ കര്‍ണാടകത്തില്‍ രണ്ടര മുഖ്യമന്ത്രി ഭരണമാണെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷായുടെ പരിഹാസം.
‘കുമാരസ്വാമി സ്വയം മുഖ്യമന്ത്രിയെന്ന് വിളിക്കുന്നു. സിദ്ദരാമയ്യ ആവട്ടെ സൂപ്പര്‍ മുഖ്യമന്ത്രിയും. ജി പരമേശ്വര അര മുഖ്യമന്ത്രിയും’ ഈ രണ്ടര മുഖ്യമന്ത്രി സര്‍ക്കാരിന് സംസ്ഥാനത്തെ വികസനത്തിന്റെ പാതയില്‍ എത്തിക്കാനാവില്ലെന്ന് അമിത് ഷാ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. ഈ സഖ്യത്തിന് ദരിദ്രരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനും കഴിയില്ല.
ഇന്ത്യയെ ലോകത്തിന്റെ ഗുരുസ്ഥാനത്ത് എത്തിക്കണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപികരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post