ന്യൂഡല്‍ഹി: പാക് അധിനിവേശ കാശ്മീരില്‍ മോഡി സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കിനു നേതൃത്വം നല്കിയ സൈനികന് ഇനി കോണ്‍ഗ്രസിനൊപ്പം.
ദേശസുരക്ഷയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് രൂപീകരിക്കുന്ന ടാസ്ക് ഫോഴ്സിന് നേതൃത്വം നല്‍കാനാണ് ലെഫ്. ജനറല്‍ ഡി.എസ്. ഹൂഡ കോണ്‍ഗ്രസിനൊപ്പം ചേരുന്നത്. ടാസ്ക് ഫോഴ്സിന്റെ തലവന്‍ ഹൂഡയായിരിക്കും.
ഈ ടാസ്ക് ഫോഴ്സ് ഒരു വിഷന്‍ പേപ്പര്‍ തയാറാക്കും. വിവിധ മേഖലകളിലെ വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തിയാകും ഈ വിഷന്‍ പേപ്പര്‍ തയാറാക്കുക. അതിര്‍ത്തി സുരക്ഷയടക്കമുള്ളവ മെച്ചപ്പെടുത്തുന്നതിന് സഹായകമായ നിര്‍ദ്ദേശങ്ങള്‍ ടാസ്ക് ഫോഴ്സ് മുന്നോട്ടുവയ്ക്കും. പുല്‍വാമ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം.
Congress President @RahulGandhi met with Lt Gen DS Hooda (retd) to institute a task force on National Security which will prepare a vision paper for the country. Gen Hooda will lead the task force & work with a select group of experts. pic.twitter.com/06zfIjfbeJ
— Congress (@INCIndia) 21 February 2019
Discussion about this post