ന്യൂഡല്‍ഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ മുഖ്യാഥിതിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കില്ലെന്ന് സൂചന. ഇന്ത്യയുടെ ക്ഷണം ട്രംപ് നിരസിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഇക്കാര്യം അമേരിക്കന്‍ അധികൃതര്‍ അറിയിച്ചുവെന്നാണ് വിവരം.
കഴിഞ്ഞ ആഗസ്റ്റിലാണ് റിപ്പബ്ലിക് ദിന പരേഡില്‍ പെങ്കടുക്കാന്‍ ഇന്ത്യയുടെ ക്ഷണം ട്രംപിന് ലഭിച്ചുവെന്ന വിവരം അമേരിക്കന്‍ അധികൃതര്‍ പരസ്യപ്പെടുത്തിയത്. ക്ഷണം ലഭിച്ചുവെന്ന് അറിയിച്ചിരുന്നുവെങ്കിലും വരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പിന്നീട് മാത്രമേ ഉണ്ടാവുവെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. അതേസമയം, ക്ഷണം നിരസിക്കാനുള്ള കാരണമെന്താണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. പരിപാടിയില്‍ എത്താന്‍ സാധിക്കാത്തതില്‍ ക്ഷമ പറഞ്ഞാണ് അജിത് ഡോവലിന് കത്ത് നല്‍കിയിരിക്കുന്നത്.
Discussion about this post