ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അനില്‍ അംബാനിക്ക് നല്കിയ പരിഗണന പോലും കാശ്മീറിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്ക്ക് നല്‍കിയില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. 30000 കോടി രൂപയാണ് അനില്‍ അംബാനിക്ക് മോഡി നല്‍കിയത്. ഇതാണ് മോഡിയുടെ പുതിയ ഇന്ത്യയെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
The brave are martyred. Their families struggle.40 Jawans give their lives but are denied the status of “Shaheed”. While this man has never given & only taken. He’s gifted 30,000Cr of their money & will live happily ever after. Welcome to Modi’s NEW INDIA.https://t.co/VjiJvSzN2h
— Rahul Gandhi (@RahulGandhi) February 21, 2019
വിമര്‍ശനങ്ങള്‍ക്ക് പുറമെ പുല്‍വാമ ഭീകരാക്രമണത്തില്‍ സംശയം പ്രകടിപ്പിച്ചും മോഡിക്കെതിരെ ആഞ്ഞടിക്കുകയാണ് കോണ്‍ഗ്രസ്. ഇത്രയും വലിയ സ്ഫോടക ശേഖരം എങ്ങനെ പുല്‍വാമയില്‍ എത്തിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ചോദിച്ചു.
ഭീകരരുടെ ഭീഷണി എന്തുകൊണ്ട് അവഗണിച്ചു? എന്നി ചോദ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് വക്താക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Discussion about this post