അജ്മീര്‍: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് സഹായം നല്‍കാനൊരുങ്ങി ഭീക്ഷാടക. അജ്മീരിലെ തെരുവില്‍ ഭിക്ഷ എടുത്തിരുന്ന നന്ദിനി എന്ന സ്ത്രീയാണ് ആ നന്മ മനസിന് ഉടമ. നാളിത്രയും ഭിക്ഷയെടുത്തതില് നിന്ന് സ്വരൂപിച്ച ആറ് ലക്ഷത്തോളം രൂപയാണ് ജവാന്മാരുടെ കുടുംബത്തിനായി നല്‍കുന്നത്.
അജ്മീറിലെ ഒരു ക്ഷേത്രത്തിന് മുന്നിലായിരുന്നു നന്ദിനി ഭിക്ഷയാചിച്ചിരുന്നത്. ലഭിക്കുന്ന തുക ആവശ്യമുള്ളത് മാത്രം ചെലവാക്കിയതിന് ശേഷം ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു ഇവരുടെ രീതി. ബാങ്ക് നിക്ഷേപത്തിന്റെ അവകാശികളായി രണ്ട് പേരെയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇവര്‍ തന്നെയാണ് തുക വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് നല്‍കാം എന്ന തീരുമാനത്തിലെത്തിയത്.
ഭിക്ഷാടക ആയിരുന്നാലും രാജ്യത്തിനായി ജീവന് കൊടുത്ത ജവാന്മാര്ക്കായി പണം നല്കിയ മനസ് മറ്റുള്ളവരെക്കാള്‍ ശുദ്ധിയും നന്മയേറിയതുമാണെന്ന് സൈബര്‍ ലോകം ഒന്നടങ്കം പറയുന്നു. നിറകൈയ്യടികളോടെയാണ് ഈ തീരുമാനത്തെ വരവേല്‍ക്കുന്നത്.
Discussion about this post