ബംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങ്ങിനെ മദ്യക്കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ കോണ്‍ഗ്രസിന്റെ തന്നെ എംഎല്‍എ ജെഎന്‍ ഗണേഷ് നാളുകള്‍ക്ക് ശേഷം അറസ്റ്റില്‍. ഗണേഷ് അറസ്റ്റിലായെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി എംബി പാട്ടില്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
കര്‍ണാടകത്തിലെ ഹൊസ്പേട്ട് എംഎല്‍എ ആനന്ദ് സിങ്ങ് നല്കിയ പരാതിയില്‍ ഗണേഷ് തലയ്ക്കടിച്ചുവെന്നും നെഞ്ചത്ത് ചവിട്ടിയെന്നുമാണ് ആരോപിക്കുന്നത്. മദ്യക്കുപ്പിക്ക് പുറമെ തടിക്കഷണവും പൂപ്പാത്രവും അടക്കമുള്ളവകൊണ്ട് തലയ്ക്ക് അടിച്ചുവെന്നും തല പിടിച്ച് ഭിത്തിയില്‍ ഇടിച്ചുവെന്നും നിലത്തിട്ട് ചവിട്ടിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
ബിജെപി ഭരണം നടത്തുമോ എന്ന് ഭയന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടില്‍ താമസിച്ചപ്പോഴാണ് കൈയ്യറ്റം നടന്നത്. 18 പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം മുംബൈ, ഗോവ, ബെല്ലാരി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് നിയമസഭാംഗത്തെ അറസ്റ്റു ചെയ്തത്.
Discussion about this post