ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണ മാതൃകയില്‍ കാശ്മീരില്‍ വീണ്ടും ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയൊരുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ സൈന്യത്തിന് നേരെ വീണ്ടും ആക്രമണം നടത്താനാണ് പദ്ധതി. തന്‍സീം എന്ന തീവ്രവവാദസംഘടനയില് നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ജമ്മു കാശ്മീരിലെ ചൗകിബാല്, തങ്ദാര്‍ എന്നിവിടങ്ങളില്‍ പച്ച നിറത്തിലുള്ള സ്കോര്‍പ്പിയോയില്‍ ഐഇഡി ആക്രമണം നടത്താന്‍ തന്‍സീം വിഭാഗത്തില്‍പ്പെട്ടവര്‍ പദ്ധതി തയ്യാറാക്കുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് റിപ്പോര്‍ട്ട് ലഭിച്ചു.
പുല്‍വാമയില്‍ കഴിഞ്ഞാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ നാല്പത് ജവാന്മാര്
വീരമൃത്യു വരിച്ചു. തുടര്‍ന്ന് ഒരാഴ്ച പിന്നിടുംമ്പോള്‍ ആണ് വീണ്ടും ആക്രമണത്തിന് പദ്ധതിയൊരുക്കുന്നതായി മുന്നറിയിപ്പ് വന്നിരിക്കുന്നത്.
Discussion about this post