ബംഗളൂരു: ശബ്ദരേഖാ വിവാദത്തില്‍ തന്റെ പേര് എഫ്ഐആറില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പയുടെ ഹര്‍ജി. കര്‍ണ്ണാടക സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള യെദ്യൂരപ്പയുടെ പദ്ധതികള്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പുറത്തു വിട്ട ശബ്ദരേഖയിലൂടെയായിരുന്നു പുറം ലോകം അറിഞ്ഞത്. ഇതിനെ തുടര്‍ന്നാണ് കേസ് എടുത്തതും നിയമനടപടികള്‍ സ്വീകരിച്ചതും.
യെദ്യൂരപ്പയുടെ ആവശ്യം കര്‍ണ്ണാടക ഹൈക്കോടതിയിലെ കല്‍ബുര്‍ഗി ബെഞ്ച് പരിഗണിക്കും. കേസില്‍ യെദ്യൂരപ്പ, പ്രീതം ഗൗഡ, ശിവണ്ണ ഗൗഡ, എന്നിവര്‍ ബുധനാഴ്ച ജാമ്യം നേടിയിരുന്നു. ഒരു ലക്ഷം രൂപ കെട്ടിവെച്ചതിനെത്തുടര്‍ന്ന് സിറ്റി സിവില്‍ സ്പെഷ്യല്‍ കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഗുര്‍മിത്കല്‍ എംഎല്‍എ നാഗനഗൗഡ കണ്കുര് എംഎല്‍എയുടെ മകന് ശരണഗൗഡയാണ് ശബ്ദരേഖാ വിവാദത്തില്‍ ഇവര്‍ക്കെതിരെ കേസു നല്‍കിയത്.
കര്‍ണാടക ബിജെപി അധ്യക്ഷന്‍ കൂടിയായ യെദ്യൂരപ്പ ജെഡിഎസ് എംഎല്‍എ നാഗനഗൗഡ ഖൗണ്ടറിന്റെ മകന് ശരണയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയാണ് വിവാദത്തിനാധാരം. ജെഡിഎസ് എംഎല്‍എയ്ക്ക് 25 ലക്ഷവും മന്ത്രി സ്ഥാനവും യെദ്യൂരപ്പ വാഗ്ദാനം ചെയ്യുന്നതാണ് ഓഡിയോയിലുള്ളത്. ആദ്യം ഇതി തള്ളിയിരുന്നുവെങ്കിലും ശേഷം യെദ്യൂരപ്പ തുറന്ന് സമ്മതിക്കുകയായിരുന്നു.
Discussion about this post