ലഖ്നൗ: സുപ്രീംകോടതിക്ക് ശബരിമല വിഷയത്തില്‍ നിര്‍ണായക തീരുമാനം കൈക്കൊള്ളാന്‍ കഴിഞ്ഞെങ്കില്‍ ശ്രീരാമ ക്ഷേത്ര കാര്യത്തിലും തീര്‍പ്പ് കല്‍പ്പിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡല്‍ഹിയില്‍വച്ച് നടന്ന ഇന്ത്യാ ഐഡിയാസ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്ര നിര്‍മ്മാണം വിശ്വാസവുമായി ബന്ധപ്പെട്ടതും ജനഹൃദയങ്ങളില്‍ ഏറ്റവും വലിയ പ്രാധാന്യം നേടിയതുമായ വിഷയമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നിയമരൂപീകരണത്തിനും കോടതിക്കും നിര്‍ണായക പങ്കുണ്ട്. മനസ്സില്‍ എന്നും മര്യാദ സൂക്ഷിക്കണമെന്നും ക്ഷേത്രം നിര്‍മ്മിക്കുകയാണെങ്കില്‍ ശ്രീരാമന് അനുഗ്രഹിക്കുമെന്നും യോഗി പറഞ്ഞു. ഈ ആഴ്ച്ച രണ്ടാമത്തെ തവണയാണ് രാമക്ഷേത്ര വിഷയം സംബന്ധിച്ച് യോഗി സംസാരിക്കുന്നത്.
Discussion about this post