ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വിഭജിക്കുന്നുവെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഇന്ത്യയെയും രാജ്യത്തെ ജനങ്ങളേയും വിഭജിക്കാന്‍ പാകിസ്താന് കഴിഞ്ഞ എഴുപതു വര്‍ഷമായി ശ്രമിച്ച് പരാജയപ്പെടുകയാണ്, എന്നാല്‍ ബിജെപി കേവലം നാലു വര്‍ഷം കൊണ്ട് ഇത് സാധിച്ചുവെന്നും കെജരിവാള്‍ തുറന്നടിച്ചു.
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്തിനും ജനാധിപത്യ വ്യവസ്ഥയ്ക്കും പിന്നെ നിലനില്‍പ്പുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ ജുമാ മസ്ജിദിന് സമീപം നടന്ന റാലിയിലാണ് ജനങ്ങളെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആരു പ്രധാനമന്ത്രി ആകുമെന്നതല്ല വിഷയമെന്നും, അമിത് ഷായെയും മോഡിയേയും പുറത്താക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘ഈ രാജ്യത്തോട് എന്തെങ്കിലും തരത്തിലുള്ള വൈകാരിക അടുപ്പം ഉള്ളവര്‍ എന്തു വില കൊടുത്തും 2019ല്‍ ബി.ജപിയെ പരാജയപ്പെടുത്തണം’- കെജരിവാള്‍ പറഞ്ഞു.
Discussion about this post