ന്യൂഡല്‍ഹി: രാജ്യത്ത് മൂലധന ശേഷി വര്‍ധിപ്പിക്കാന്‍ 12 പൊതുമേഖല ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 48,539 കോടി രൂപ അനുവദിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കിന് 5,908 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുക. അലഹാബാദ് ബാങ്കിന് 6,896 കോടിയും യൂണിയന്‍ ബാങ്കിന് 4,112 കോടി രൂപയും ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 205 കോടി രൂപയും നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 4,638 കോടി രൂപ നല്‍കും. സിന്‍ഡിക്കേറ്റ് ബാങ്കിന് 1,603 കോടി, യുണൈറ്റഡ് ബാങ്കിന് 2,839 കോടി, യുക്കോ ബാങ്കിന് 3,330 കോടി രൂപ, സെന്‍ട്രല്‍ ബാങ്കിന് 2,560 കോടി രൂപ എന്നിവയാണ് ബാങ്കുകള്‍ക്ക് മൂലധന ഉള്‍ച്ചേര്‍ക്കല്‍ തുകയായി നല്‍കുന്നത്.