ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് ഇന്ത്യ ശക്തമായി തെളിവുകളോടെ ഉന്നയിച്ചിട്ടും ലോകരാജ്യങ്ങള്‍ മുഴുവന്‍ കുറ്റപ്പെടുത്തിയിട്ടും മാപ്പ് പറയാന്‍ തയ്യാറാകാതെ പാക് സര്‍ക്കാര്‍ ഉരുണ്ട് കളിക്കുകയാണ്. തങ്ങള്‍ക്ക് ഭീകരാക്രമണത്തില്‍ പങ്കില്ലെന്നാണ് പാകിസ്താനിലെ ഇമ്രാന് ഖാന് സര്‍ക്കാരിന്റെ വാദം. ഇതിനിടെ, ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ നടപടികള്‍ക്കെതിരെ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ രോഷം പുകയുകയാണ്.
നാല്പത് സിആര്‍പിഎഫ് ജവാന്മാരുടെ വീരമൃത്യുവില്‍ തേങ്ങിയും പാകിസ്താന്റെ നിലപാടിനെ അപലപിച്ചും എതിര്‍ത്തും രാജ്യത്തെ ജനങ്ങളും വിവിധ മേഖലയിലെ പ്രമുഖരും ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്. സിനിമ, കായികം, രാഷ്ട്രീയം, സാഹിത്യം, വ്യാപാരം തുടങ്ങി നിരവധി മേഖലകളില്‍ പാകിസ്താന് തിരിച്ചടി നല്‍കാനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.
ഇതിനിടെയാണ് തനിക്കാകും വിധം പാകിസ്താനെതിരെ ശക്തമായി പ്രതിഷേധിച്ച് രാജ്യത്തെ ഒരു ഷൂ കച്ചവടക്കാരന് സോഷ്യല്‍ ലോകത്ത് ശ്രദ്ധേയനാകുന്നത്. ഇന്ത്യയിലെ ഒരു തെരുവില്‍ വെച്ച് ഇയാള്‍ പാകിസ്താന് മൂര്‍ദാബാദ് എന്ന മുദ്രാവാക്യം വിളികളോടെയാണ് ഷൂ വില്‍ക്കുന്നത്. പാകിസ്താനെതിരെ മുദ്രാവാക്യം വിളിക്കാന്‍ ഇയാള്‍ സമീപത്തൂടെ പോകുന്ന സ്ത്രീയോട് ആവശ്യപ്പെടുന്നുമുണ്ട്.
राष्ट्रवाद की बढिया मार्केटिंग😳😳😳 pic.twitter.com/zkV3X4tmxN
— Imran Pratapgarhi (@ShayarImran) February 18, 2019
ഉറുദു കവിയായ ഇമ്രാന് പ്രതാപ്ഗാരിയാണ് വീഡിയോ ആദ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ വീഡിയോ മറ്റ് സോഷ്യല്‍ മീഡിയ ഇടങ്ങളിലും വൈറലാവുകയാണ്.
Discussion about this post