ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തിയിരുന്നു.
850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പാകിസ്താന് സന്ദര്‍ശിച്ചപ്പോഴും സൗദി ജയിലിലുള്ള 2017 പാക് തടവുകാരെ മോചിപ്പിക്കുമെന്നും മുഹമ്മദ് ബിന്‍ സല്മാന് വ്യക്തമാക്കിയിരുന്നു.
നേരത്തെ ഭീകരാക്രമണങ്ങളെ അപലപിച്ചും ഇന്ത്യയും സൗദിയും രംഗത്തെത്തിയിരുന്നു. ഭീകരരേയും, ഭീകരരെ സംരക്ഷിക്കുന്ന രാജ്യങ്ങളെയും ഒറ്റപ്പെടുത്തണമെന്ന് ഇന്ത്യയും സൗദിയും സംയുക്ത നിലപാട് സ്വീകരിച്ചു. ഊര്‍ജ്ജ മേഖലയിലടക്കം ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കാനും തീരുമാനമായി.
Discussion about this post