ചെന്നൈ: ചിക്കന്‍ ബിരിയാണിയിലെ ഇറച്ചിയെ ചൊല്ലി തര്‍ക്കത്തെതുടര്‍ന്ന് പട്ടാപ്പകല്‍ യുവാവ് യുവതിയെ കുത്തിക്കൊന്നു. ചെന്നൈയിലെ തിരക്കേറിയ കോയമ്പേട്
മാര്‍ക്കറ്റിലാണ് സംഭവം. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് 25 വയസ് പ്രായം തോന്നിക്കുന്ന ഒരു യുവാവും യുവതിയും ഒരു വഴിയോര കടയില്‍ നിന്നും കോഴി ബിരിയാണി വാങ്ങിയത്.
കഴിക്കാനായി പായ്ക്കറ്റ് തുറന്നപ്പോള്‍ ബിരിയാണിയില്‍ ആവശ്യത്തിന് ചിക്കന്‍ കഷ്ണങ്ങളില്ലെന്ന് യുവതി പരാതിപ്പെട്ടു. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലായി. തര്‍ക്കം മുറുകിയപ്പോള്‍ യുവാവ് പോക്കറ്റില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവതിയുടെ കഴുത്ത് മുറിച്ചു. ഇവരുടെ കരച്ചില്‍ കേട്ട് ജനങ്ങള്‍ ഓടിക്കൂടിയപ്പോഴേയ്ക്കും യുവാവ് കടന്നുകളഞ്ഞു.
പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയും യുവാവും എവിടെയുള്ളവരാണെന്ന് ദൃക്‌സാക്ഷികള്‍ക്ക് അറിയില്ല.
Discussion about this post