മുംബൈയെ വീണ്ടും ആഘോഷത്തില്‍ ആറാടിച്ച് ആകാശ് അംബാനി- ശ്ലോക മേത്ത വിവാഹ ചടങ്ങുകള്‍ക്കു തുടക്കമായി. മുംബൈയിലെ അംബാനിയുടെ അഡംബര വസതിയായ ആന്റിലിയയിലാണ് പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഫാല്‍ഗുനി പതകിന്റെയും തുഷാര്‍ ത്രിവേദിയുടെയും സംഗീത നിശയായിരുന്നു മുഖ്യ ആകര്‍ഷണം. കുടുംബാംഗങ്ങള്‍ നൃത്തം ചെയ്തും പാട്ടുപാടിയും സംഗീത രാവ് ആഘോഷമാക്കി.
നീല നെഹ്റു ജാക്കറ്റും കുര്‍ത്തയുമായിരുന്നു ആകാശിന്റെ വേഷം. മുകേഷ് അംബാനി കറുത്ത കുര്‍ത്തയും ജാക്കറ്റുമാണു ധരിച്ചത്. ബാന്ദ്രയിലെ കുര്‍ല കോംപ്ലക്സിലുള്ള ജിയോ വേള്‍ഡ് സെന്ററിലാണ് വിവാഹചടങ്ങുകള്‍ നടക്കുക.
സ്വിറ്റ്സര്‍ലന്‍ഡിലെ സെന്റ് മോറിറ്റ്സിലാണു ആകാശിന്റെ ബാച്ചിലര്‍ പാര്‍ട്ടി ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 23 മുതല്‍ 25 വരെ നീളുന്ന പാര്‍ട്ടിയില്‍ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ 500 അതിഥികള്‍ ഉണ്ടാകുമെന്നാണു റിപ്പോര്‍ട്ടുകള്‍. മോറിറ്റ്സ് തടാക തീരത്തു നിര്‍മ്മിക്കുന്ന വേദിയിലായിരിക്കും പാര്‍ട്ടി.
2018 ജൂണിലായിരുന്നു ആകാശന്റെയും ശ്ലോകയുടെയും വിവാഹനിശ്ചയം. ആന്റിലയില്‍ മൂന്നു ദിവസം നീണ്ടു നിന്ന ചടങ്ങായിരുന്നു ഇത്. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസല്‍ മേത്തയുടെ മകളാണ് ശ്ലോക മേത്ത.