ജയ്പൂര്‍: ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാകിസ്താന് സ്വദേശിയായ തടവുകാരനെ സഹതടവുകാര്‍ കല്ലെറിഞ്ഞ് കൊന്നു. രണ്ട് ഇന്ത്യന്‍ തടവുകാരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
ഫെബ്രുവരി 14 ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തിന്റെ വൈരാഗ്യം തീര്‍ക്കാന്‍ പാകിസ്താന് സ്വദേശിയെ കൊല്ലാന്‍ ഇവര്‍ പദ്ധതിയിടുകയായിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക് ബന്ധം സുഖകരമല്ലാതിരിക്കുന്ന സാഹചര്യത്തിലാണ് പാക് സ്വദേശിയായ തടവുകാരന് ഇന്ത്യന്‍ ജിയിലില്‍ ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്.