ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് രാഷ്ട്രപതിഭവനില്‍ ഊഷ്മളസ്വീകരണം. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രിയും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ന്യൂഡല്‍ഹിയില്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് ബിന്‍ സല്‍മാനെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചിരുന്നു. ദ്വിദിന സന്ദര്‍ശനത്തിനായാണ് കിരീടാവകാശി എത്തിയിരിക്കുന്നത്.
ബുധാനാഴ്ച ഉച്ചയ്ക്കു ശേഷം മുഹമ്മദ് ബിന്‍ സല്‍മാനും മോഡിയും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി, വാണിജ്യം, ഊര്‍ജം, ശാസ്ത്രം, സാങ്കേതികം, കൃഷി, ബഹിരാകാശം, സുരക്ഷ, പ്രതിരോധം, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരതയെ കുറിച്ചുള്ള ചര്‍ച്ച ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. പുല്‍വാമ ആക്രമണത്തെ അപലപിച്ച് നേരത്തെ സൗദി അറേബ്യ പ്രസ്താവന പുറത്തിറക്കിയിരുന്നു. പാകിസ്താനാണ് ആക്രമണത്തിനു പിന്നിലെന്ന നിലപാട് ഇന്ത്യ കൂടിക്കാഴ്ചയില്‍ ഉന്നയിക്കും.
Discussion about this post