താനെ: മഹാരാഷ്ട്രയിലെ ഷോപ്പിങ് മാളിനുള്ളില്‍ പുലികയറി. താനെയിലെ കൊറും മാളിലാണ് പുലികയറിയത്. ഇതോടെ നാലുപാടും ഓടി ജനങ്ങള്‍ രക്ഷപ്പെട്ടു. മാള്‍ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
സിസിടിവി ക്യാമറയില്‍ മാളില്‍ നിന്ന് ഇറങ്ങിവരുന്ന പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ 5.30 നാണ് സിസിടിവ് ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. സ്ഥലത്ത് വനം വകുപ്പും ദുരന്ത നിവാരണ സേനയും എത്തിയിട്ടുണ്ട്.
മാളിനു ചുറ്റുമുള്ള മതില്‍ ചാടിക്കടന്ന് പാര്‍ക്കിങ് ഏരിയിയിലേക്ക് പുലി കയറുകയായിരുന്നു. പിന്നീട് ഇവിടെ നിന്ന് ഇറങ്ങി മാളിന് സമീപമുള്ള വസന്ത് വിഹാര്‍ റെസിഡന്‍ഷ്യല്‍ സൊസൈറ്റി ഭാഗത്തേക്കാണ് പുലി പോയതെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.
പുലിയെ കണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഷോപ്പിങ് മാള്‍ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. പുലിയിറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലായിരിക്കുകയാണ്.
Discussion about this post