ന്യൂഡല്‍ഹി: സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് തുടക്കം. ഇന്നലെ രാത്രി ഡല്‍ഹിയിലെത്തിയ കിരീടാവകാശിയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും സൗദി കിരീടാവകാശി ഇന്ന് കൂടിക്കാഴ്ച നടത്തും. 5 സുപ്രധാന കരാറുകളില്‍ ഇന്ത്യയും സൗദിയും ഒപ്പുവയ്ക്കും. കഴിഞ്ഞ ദിവസം പാകിസ്താനിലും അമീര്‍ മുഹമ്മദ് സന്ദര്‍ശനം നടത്തിയിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് ശക്തമായ താക്കീത് സൗദി നല്‍കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനത്തില്‍ പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, വാണിജ്യ നിക്ഷേപം, ഊര്‍ജ സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാറൊപ്പിടും.
ഏഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യയിലെത്തിയത്. 10 മണിക്ക് രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക സ്വീകരണത്തോടെയാണ് സന്ദര്‍ശനമാരംഭിക്കുക. 10.45ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും.12 മണിക്ക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും ശേഷം ഹൈദരാബാദ് ഹൗസില്‍ ഉച്ച ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. 12.45 പ്രതിനിധി തല ചര്‍ച്ചക്ക് ശേഷം ഇരു രാജ്യങ്ങളും 5 കരാറുകളില്‍ ഒപ്പ് വയ്ക്കും.
Discussion about this post